കുന്നംകുളം ആൽത്തറയിൽ തെരുവ് നായയുടെ ആക്രമണം; എട്ട് പേർക്ക് കടിയേറ്റു

4

കുന്നംകുളം കടവല്ലൂർ ആൽത്തറയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. എട്ട് പേർക്ക് കടിയേറ്റു. ആൽത്തറ സ്വദേശികളായ വലിയറ വേണുവിന്റെ ഭാര്യ ഗിരിജ, കുളങ്ങര ചന്ദ്രിക, കോഴിത്തറ വേലായുധന്റെ ഭാര്യ ശാരദ , മുളയ്ക്കൽ ഫൈസലിന്റെ മകൻ നായിഫ് , പടിഞ്ഞാറെ പുരയ്ക്കൽ പ്രദീപ്, കോഴിത്തറ ഷിന , പുളിയാംങ്കോട്ട് വളപ്പിൽ മുഹമ്മദ് കുട്ടി, കൊട്ടിലിങ്കൽ ശ്രീധരന്റെ മകൾ സ്മൃതി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement