തമിഴ്നാട്ടിൽ വീണ്ടും പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി: മൂന്ന് മരണം

12

തമിഴ്‌നാട്ടിൽ സാത്തൂരിനടുത്ത് പടക്കനിർമ്മാണ ശാലയിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ശ്രീ സോലൈ ഫയർവർക്‌സിൽ ഉണ്ടായ പൊട്ടിത്തെറിയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 7.40നായിരുന്നു അപകടം.

Advertisement

കറുപ്പുസ്വാമി, സെന്തിൽ, കാശി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ കോവിൽപെട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായി സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.

വിരുദനഗർ ജില്ലയിൽ ജനുവരി ഒന്നിനുണ്ടായ സ്‌ഫോടനത്തിൽ അഞ്ചുപേർ മരിച്ചിരുന്നു. ഏഴ് പേർക്ക് പരിക്കേറ്റിരുന്നു.

Advertisement