കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ടി.വി ചന്ദ്രമോഹൻ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചു കയറി അപകടം

115

കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ടി.വി ചന്ദ്രമോഹൻ സഞ്ചരിച്ചിരുന്ന കാർ തൃശൂര്‍ ചെമ്പൂത്രയിൽ
വെച്ച് അപകടത്തിൽപ്പെട്ടു.
പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ചെമ്പൂത്ര ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്. കാറിന് പിന്നിൽ വരികയായിരുന്ന പിക്കപ്പ് വാൻ കാറിന് പിന്നിൽ തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Advertisement
Advertisement