ജോലിക്കിടെ കോണിയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇലക്ട്രീഷ്യൻ മരിച്ചു

1

ജോലിക്കിടെ കോണിയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇലക്ട്രീഷ്യൻ മരിച്ചു. പെരിഞ്ഞനം സ്വദേശി പള്ളിപ്പറമ്പിൽ ബാവുവിൻ്റെ മകൻ നാസർ (51) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഏഴിന് എടത്തിരുത്തി ചൂലൂരിൽ കണ്ണങ്കിലകത്ത് നിയാസിൻ്റെ വീട്ടിൽ ഇലക്ട്രിക്കൽ വർക്ക് ചെയ്യുന്നതിനിടെയാണ് കോണിയിൽ നിന്നും വീണത്. ഗുരുതരമായി പരിക്കേറ്റ നാസർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കയ്‌പമംഗലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Advertisement
Advertisement