എഴുന്നെള്ളിപ്പിന് കൊണ്ടു പോകുന്നതിനിടെ ആനയുടെ കൊമ്പ് പിളർന്നു; പരിക്കേറ്റത് കുട്ടൻകുളങ്ങര അർജുനന്; ലോറിയുടെ ഗ്രില്ലിൽ തട്ടിയതെന്ന് വിശദീകരണം

466

ഉത്സവത്തിനു കൊണ്ട് പോകുന്നതിനിടെ ലോറിയുടെ ക്യാബിൻ ഗ്രില്ലിൽ തട്ടി ആനയുടെ കൊമ്പ് പിളർന്നു. തൃശൂർ കുട്ടൻകുളങ്ങര ദേവസ്വം ആന അർജുനന്റെ കൊമ്പാണ് പിളര്‍ന്നു. രണ്ട് കൊമ്പുകളുടെയും അഗ്രമാണ് പിളർന്നത്. ആനയുടെ പരിക്ക് ഗുരുതരമല്ല. വടക്കാഞ്ചേരിയില്‍ നിന്ന് തൃശൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ഒടിഞ്ഞ കൊമ്പിന്‍റെ ഭാഗം വനം വകുപ്പ് ശേഖരിച്ചു. അപകടത്തെ തുടര്‍ന്ന് ആനയെ എഴുന്നുള്ളപ്പുകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ വനം വകുപ്പ് നിര്‍ദ്ദേശം നല്‍കി.

Advertisement
Advertisement