കേച്ചേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. മത്തനങ്ങാടി സ്വദേശികളായ കാരിയക്കാട്ട് വീട്ടിൽ ഹനീഫ മകൻ അസ്‌ലഫ്(25), കാരിയക്കാട്ട് വീട്ടിൽ സുബൈർ മകൻ ഉമ്മർ(22), തൂവാനൂർ സ്വദേശി കാര്യേക്കാട്ട് വീട്ടിൽ രാജു മകൻ വിനായക്(22) എന്നിവർക്കാണ് പരിക്കേറ്റത്. ചോട്ടിലപ്പാറ കള്ള് ഷാപ്പിന് സമീപം പാലംപണി നടക്കുന്നിടത്താണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisement
Advertisement