
നാട്ടികയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. നാട്ടിക സ്വദേശി ചേനായിൽ കാട്ട് വീട്ടിൽ ആയിഷ്(22), താന്ന്യം സ്വദേശി നടുവിലെപ്പുര വീട്ടിൽ സജി(40) എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടിക എസ്.എൻ. ഗ്രൗണ്ടിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.