
പഴഞ്ഞി കാട്ടകാമ്പാലിൽ സംഘട്ടനത്തിൽ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയടക്കം രണ്ട് പേർക്ക് പരിക്ക്. ഡി വൈ എഫ് ഐ കാട്ടകാമ്പാല്‍ മേഖലാ സെക്രട്ടറി ആനപറമ്പ് വടക്കേതലക്കല്‍ സണ്ണിയുടെ മകന്‍ ലെനിൻ (28), അകതിയൂർ സ്വദേശി ശ്രീകാന്ത് (30) എന്നിവർക്കാണ് പരിക്കേറ്റത്. ചിറക്കുളത്തിന് സമീപം അപകടത്തെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് സംഘട്ടനത്തിലെത്തിയതെന്ന് പറയുന്നു. ലെനിനെ അന്‍സാര്‍ ആശുപത്രിയിലും ശ്രീകാന്തിനെ മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു.