
അടിമാലിക്കുസമീപം വാളറ കോളനിപ്പാലത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് മണ്ണംപേട്ട സ്വദേശിയടക്കം 2 യുവാക്കള്‍ മരിച്ചു. തെക്കേക്കര വെളിയത്തുപറമ്പില്‍ കനകന്റെയും ഷീബയുടെയും മകന്‍ കാര്‍ത്തിക് (20), എരിമേലി സ്വദേശി അരവിന്ദ് എന്ന കണ്ണപ്പന്‍ എന്നിവരാണ് മരിച്ചത്. എറണാകുളത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുകയാണ് കാര്‍ത്തിക്. സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാറിലേക്ക് വിനോദയാത്രപോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം