വിയ്യൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് വിയ്യൂർ ജയിൽ ജീവനക്കാരി മരിച്ചു

8

റോഡ് മുറിച്ച് കടക്കുമ്പോൾ ഓട്ടോയിടിച്ച് ജയിൽ ജീവനക്കാരി മരിച്ചു. വിയ്യൂർ വനിതാ ജയിലിലെ സിവിൽ സ്റ്റാഫായ പാലക്കാട് സ്വദേശിനി ഗീതാഞ്ജലി (46) യാണ് മരിച്ചത്.

Advertisement

ജോലിക്ക് വരുംവഴി മുളങ്കുന്നത്ത്കാവ് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി തൃശൂർ-ഷൊർണൂർ റോഡ് മുറിച്ച് കടക്കുമ്പോളാണ് ഓട്ടോടാക്സി വന്നിടിച്ചത്. വിയൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Advertisement