അഴീക്കോടിൻറെ സ്വപ്നം യാഥാർത്ഥ്യമാകുന്നു: അഴീക്കോട്-മുനമ്പം പാലത്തിൻറെ നിർമ്മാണത്തിന് കിഫ്ബിയുടെ 154.65 കോടി അനുമതിയായി

51

അഴീക്കോട് മുനമ്പം പാലത്തിന്റെ നിർമ്മാണത്തിന് സാമ്പത്തിക അനുമതി ലഭിച്ചതായി ഇ.ടി. ടൈസൻ എം.എൽ.എ. അറിയിച്ചു. തിരുവനന്തപുരം  കിഫ്ബി ഓഫീസിൽ  ചേർന്ന യോഗത്തിലാണ് 154.65 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചത്. എറണാകുളം- തൃശൂർ ജില്ലയിലെ തീരദേശവാസികളുടെ ഏറെ നാളത്തെ സ്വപ്ന പദ്ധതിയാണിത്. സോയിൽ ഇൻവെസ്റ്റിഗേഷൻ , പൈലിംഗ് വർക്കുകൾ തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള  ടെണ്ടർ അനുമതിക്കായി ക്വട്ടേഷൻ സർക്കാരിലേക്ക് സമർപ്പിച്ചു. റീടെണ്ടർ വിളിച്ചെങ്കിലും ഒരു കമ്പനി മാത്രമേ ടെണ്ടറിൽ പങ്കെടുത്തുള്ളൂ. ഇതിനാൽ 30 ശതമാനം  അധിക തുകക്കാണ് ക്വാട്ട് ചെയ്തിരിക്കുന്നത്. ഗവൺമെൻ്റ് സെക്രട്ടറിയുടെ പ്രത്യേക അംഗീകാരം ലഭിച്ചാലുടൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം ആരംഭിക്കുവാൻ കഴിഞ്ഞേക്കും. ഇതിന് വേണ്ടിയുള്ള എല്ലാ നടപടികളും വേഗത്തിലാക്കാനുള്ള നിർദ്ദേശവും നൽകിയതായി എം.എൽ.എ അറിയിച്ചു.