ചേലക്കര കെ.എസ്.ഇ.ബി സെക്ഷന്‍ കീഴില്‍ എളനാട് പുതിയ സബ് സെന്റർ അനുവദിച്ചു.
27000 ത്തോളം കണക്ഷനുകൾ ചേലക്കര സെക്ഷന്‍ ഓഫീസ് പരിധിയിലുണ്ട്. പുതിയ സബ് സെന്റർ വരുന്നതോടെ കളപ്പാറ, പനംക്കുറ്റി, പൂളച്ചോട് എന്നീ എളനാട് മേഖലകളിൽ കൂടുതല്‍ വേഗത്തില്‍ സേവനമെത്തിക്കാൻ കെ.എസ്.ഇ.ബിക്ക് കഴിയും.
ഇഇളനാട് അടക്കം സംസ്ഥാനത്ത് 11 കെ,എസ്.ഇ.ബി സബ് സെന്ററുകള്‍ കെ.എസ്.ഇ.ബി
അനുവദിച്ചിട്ടുണ്ട്.
സബ് സെന്ററിലേക്ക് ഒരു ഓവർസിയർ രണ്ട് ലൈൻമാൻ ഒരു വർക്കർ എന്നിങ്ങനെ നാല് തസ്തികകളും അനുവദിച്ചിട്ടുണ്ട്.
നിലവില്‍ ചേലക്കര സെക്ഷൻ ഓഫീസില്‍ നിന്നും ഓവർസിയര്‍, ലൈൻമാൻ എന്നിവർ ജോലി ക്രമീകരണത്തിന്റെ ഭാഗമായി എളനാട് സെന്ററില്‍ തൊഴിലെടുക്കുകയായിരുന്നു.
പുതിയതായി സബ് സെൻ്റർ അനുവദിച്ചതോടെ സ്ഥിരം സബ് സെന്റർ സംവിധാനം നിലവില്‍ വരുമെന്ന് യു ആർ പ്രദീപ് എം.എല്‍.എ അറിയിച്ചു.