കദനകഥ മന്ത്രി കേട്ടു; നിമ്യ ഇനി രണ്ടു സെൻ്റ് ഭൂമിയുടെ ഉടമ

48
4 / 100

കാൻസർ ബാധിതനായ ഭർത്താവ് മരണപ്പെട്ടത് 4 മാസം മുൻപ്

നിറഞ്ഞ കണ്ണുകളോടെയാണ് മുപ്പതുകാരി നിമ്യ
കുന്നംകുളത്തെ സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിനെത്തിയത്.
കുന്നംകുളം താലൂക്കിലെ
പരാതികൾ കൈകാര്യം ചെയ്യുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് മുന്നിൽ ഏറെ വിതുമ്പിയാണ് തന്റെ ജീവിതത്തിലെ ദുരവസ്ഥ ഈ യുവതി വിവരിച്ചത്.

കാൻസർ ബാധിതനായി ഭർത്താവ് നാല് മാസങ്ങൾക്ക് മുൻപാണ്
മരണപ്പെട്ടത്. ഒൻപതും നാലും വയസ്സുള്ള രണ്ടു കുട്ടികളുമായി സ്വന്തം മാതാപിതാക്കളുടെ വീട്ടിലും സഹോദരിയുടെ വീട്ടിലുമായി കഴിഞ്ഞു വരികയാണ്.
സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലെന്നും വിതുമ്പലോടെ മരത്തംകോട് വെള്ളിത്തിരുത്തി കണ്ണഞ്ചേരി വീട്ടിൽ നിമ്യയുടെ മന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചു.

നിമ്യയുടെ കദനകഥ കേട്ട സ്ഥലം എം.എൽ.എ കൂടിയായ തദ്ദേശ മന്ത്രി രണ്ട് സെന്റ് ഭൂമി വാങ്ങാനുള്ള ധനസഹായം നിമ്യയ്ക്ക് അനുവദിച്ചു.

ചെറുപ്പത്തിലെ പ്രത്യാശകൾ കൈവിട്ട വേളയിലാണ് സാന്ത്വന സ്പർശം അദാലത്തിനെ കുറിച്ച് നിമ്യ കേട്ടറിഞ്ഞത്. ഒരു പരാതി നൽകുക എന്നതിൽ കൂടുതൽ പ്രതീക്ഷ ഇല്ലാതെയാണ് അദാലത്തിന്റെ വേദിയിൽ എത്തിയത്. സെന്റിന് 60000 രൂപ വിലമതിക്കുന്ന 2 സെന്റ് ഭൂമി വീട് നിർമിക്കുന്നതിനായി കണ്ടെത്താൻ മന്ത്രി അറിയിച്ചു. ഇതിന് വേണ്ട നടപടികൾ വേഗത്തിലാക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.

അതോടൊപ്പം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ലൈഫ് പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാനും മന്ത്രി നിമ്യയോടു പറഞ്ഞു. ഇരുളടഞ്ഞെന്ന് കരുതിയ തൻ്റെ ജീവിതത്തിൽ പ്രതീക്ഷയുടെ കിരണവുമായി വന്ന സാന്ത്വന സ്പർശം അദാലത്തിനും സർക്കാരിനും നന്ദി പറഞ്ഞാണ് നിമ്യ വേദിവിട്ടത്.