കെ.എസ്.ആർ.ടി.സി തലപ്പത്ത് അഴിച്ചുപണി: വിജിലൻസ് എക്സി.ഡയറക്ടർ പി.എം ഷറഫ് മുഹമ്മദിനെ സെൻട്രൽ സോൺ എക്സി.ഡയറക്ടറാക്കി; ഓപ്പറേഷൻസ് മേധാവി എം.ടി.സുകുമാരൻ പുതിയ വിജിലൻസ് എക്സി.ഡയറക്ടർ, ആർ.ചന്ദ്രബാബു പുതിയ ഓപ്പറേഷൻസ് എക്സി.ഡയറക്ടർ

22

കെ.എസ്.ആര്‍.ടി.സി. തലപ്പത്ത് വന്‍ അഴിച്ചുപണി. വിജിലന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.എം. ഷറഫ് മുഹമ്മദിനെ സെന്‍ട്രല്‍ സോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറാക്കി. ഓപ്പറേഷന്‍സ് തലവന്‍ എം.ടി. സുകുമാരന്‍ പുതിയ വിജിലന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടറാകും. ആര്‍.ചന്ദ്രബാബുവാണ് പുതിയ ഓപ്പറേഷന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍. 100 കോടി ക്രമക്കേടില്‍ ആരോപണ വിധേയനായ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എം.ശ്രീകുമാര്‍ ഉള്‍പ്പെടെ തലപ്പത്തുള്ള നിരവധി പേര്‍ ഇന്നലെ വിരമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ.എസ്.ആര്‍.ടി.സി തലപ്പത്ത് വന്‍ അഴിച്ചുപണി. നേരത്തേ പോക്‌സോ കേസ് പ്രതിയെ സര്‍വീസിലേക്ക് തിരിച്ചെടുത്തതിന് ഷറഫ് മുഹമ്മദിനെ സി.എം.ഡി വിമര്‍ശിച്ചത് വിവാദത്തിനിടയാക്കിയിരുന്നു.