ചാവക്കാട് നഗരസഭ തെരുവു കച്ചവട സമിതി തിരഞ്ഞെടുപ്പ്; മാര്‍ച്ച് 4 വരെ നാമനിര്‍ദ്ദേക പത്രിക സമര്‍പ്പിക്കാം

5
5 / 100

ചാവക്കാട് നഗരസഭ കുടുംബശ്രീ എന്‍യുഎല്‍എം നഗരകച്ചവട സമിതിയിലേക്ക് അംഗങ്ങള്‍ക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി. നഗരസഭയിലെ തെരുവുകച്ചവടക്കാര്‍ക്കുള്ള സഹായ പദ്ധതികള്‍ക്കായി രൂപീകരിക്കുന്ന നഗരകച്ചവടസമിതിയിലേക്ക് തെരുവുകച്ചവടക്കാരില്‍ നിന്നും 9 പേരെ തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പ് മാര്‍ച്ച് 12ന് നഗരസഭാ കോണ്‍ഫറസ് ഹാളില്‍ വെച്ച് നടക്കും.

ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 4 വരെ നാമനിര്‍ദ്ദേക പത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 5ന് സൂക്ഷ്മ പരിശോധനയും മാര്‍ച്ച് 6 വരെ പത്രിക പിന്‍വലിക്കുന്നതിന് അവസരവുമുണ്ട്. മാര്‍ച്ച് 12ന് രാവിലെ 11 മണി മുതല്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ തിരഞ്ഞെടുപ്പ് നടത്തും. വോട്ടെണ്ണല്‍ അന്നേ ദിവസം വൈകിട്ട് 4 മണി മുതല്‍ ആരംഭിക്കും. നിലവില്‍ നഗരസഭയില്‍ നിന്ന് തെരുവുകച്ചവട തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാന്‍ യോഗ്യത ഉണ്ടായിരിക്കുകയുള്ളൂ എന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.