ചെന്ത്രാപ്പിന്നിയിൽ ഇനി പഞ്ചായത്തിൻറെ ശുദ്ധജലം സുലഭം; വാട്ടർ കിയോസ്ക്കുകൾ ഉദ്ഘാടനം ചെയ്തു

56
4 / 100

എടത്തിരുത്തി പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ചെന്ത്രാപ്പിന്നി ഈസ്റ്റിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ കിയോസ്കിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ ചന്ദ്രബാബു നിർവ്വഹിച്ചു. അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് പൊതുകിണറിൽ നിന്നും ശുദ്ധീകരിച്ച ശുദ്ധജലം പൊതുജനങ്ങൾക്ക് കുടിക്കുന്നതിനും മറ്റും ഉപയോഗപ്പെടുത്തുന്നതിനായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പഞ്ചായത്ത് പരിധിയിൽ കുടിവെള്ള ക്ഷാമമുള്ള വിവിധ പ്രദേശങ്ങളിൽ മൂന്ന് കിയോസ്കുകൾ ആണ് പഞ്ചായത്ത് സ്ഥാപിക്കുന്നത്‌.നേരത്തെ ചെന്ത്രാപ്പിന്നി സെൻററിൽ വാട്ടർ കിയോസ്ക് സ്ഥാപിച്ചിരുന്നു. എടത്തിരുത്തി കൊപ്രക്കളത്തിനടുത്ത് വാട്ടർ കിയോസ്‌ക് സ്ഥാപിക്കുന്നതിൻ്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ പി ആർ നിഖിൽ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബൈന പ്രദീപ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൗമി പ്രസാദ്, വി.കെ ജ്യോതിപ്രകാശ്, ശ്രീദേവി ദിനേഷ്, എ.കെ.ജമാൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ വാസന്തി തിലകൻ സ്വാഗതവും വാർഡ് മെമ്പർ പി എ ഷമീർ നന്ദിയും പറഞ്ഞു.