തൃശൂർ നഗരത്തിൽ മിഴിയടച്ച തെരുവ് വിളക്കുകൾ ഉടൻ തെളിയിക്കാൻ കരാറുകാർക്ക് നഗരാസൂത്രണ കമ്മിറ്റിയുടെ നിർദ്ദേശം; നഗരത്തെ നാണക്കേടാക്കുന്ന നടപടിയാണ് കരാറുകാരിൽ നിന്നുണ്ടായതെന്ന് ചെയർമാൻ ജോൺ ഡാനിയേൽ

140
8 / 100

തൃശൂർ നഗരത്തിൽ സ്വരാജ് റൗണ്ടിലെ ഉൾപ്പെടെ തെരുവുവിളക്കുകൾ ഉടൻ പ്രകാശിപ്പിക്കാൻ തെരുവ് വിളക്കുകൾ കത്തിക്കാൻ ചുമതലയുള്ള കരാറുകാർക്ക് നഗരാസൂത്രണകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി കർശന നിർദ്ദേശം നൽകി. നഗരാസൂത്രണകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി വിളിച്ചു ചേർത്ത തെരുവ് വിളക്കുകൾ കത്തിക്കാൻ ചുമതലയുള്ള കരാറുകാരുടെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. നഗരത്തിൽ മാസങ്ങളായി കത്താതിരിക്കുന്ന നിരവധി തെരുവുവിളക്കുകൾ ഉണ്ടെന്ന് യോഗം വിലയിരുത്തി. രാത്രിയായാൽ കഴിഞ്ഞാൽ നഗരം ഏതാണ്ട് പരിപൂർണമായും ഇരുട്ടിലാണ്. ഇരുട്ടിന്റെ മറവിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളും പതിവായി. നഗരത്തിന് നാണക്കേടുണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് നഗരത്തിലെ തെരുവ് വിളക്കുകൾ ഉടൻ തെളിയിക്കാൻ കർശനനിർദേശം കരാറുകാർക്ക് നൽകിയതെന്ന് നഗരാസൂത്രണകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു.

യോഗത്തിൽ നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ മുകേഷ് കൂളപറമ്പിൽ, വിനേഷ് തയ്യിൽ, സിന്ദു ആന്റോ ചാക്കോള, ശ്യാമള വേണുഗോപാൽ, നീതു ദിലീഷ് വിവിധ കരാർ കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.