പഴയന്നൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് 20 ലക്ഷം അനുവദിച്ചതായി യു.ആർ.പ്രദീപ് എം.എൽ.എ

30

പഴയന്നൂ൪ ലിഫ്റ്റ് ഇറിഗേഷ൯ പദ്ധതിക്ക് 75 എച്ച് പി യുടെ 2 മോട്ടോറുകളും , പമ്പ് സെറ്റും സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചതായി യു.ആ൪ പ്രദീപ് എം.എല്‍.എ അറിയിച്ചു. ഈ പ്രവര്‍ത്തിക്ക് ഇറിഗേഷന്‍ ആന്‍ഡ്‌ അഡ്മിനിസ്ട്രേശന്‍ ചീഫ് എഞ്ചിനീയര്‍ ഭരണാനുമതി നല്‍കി ഉത്തരവായി.

1971-ല്‍ ആരംഭിച്ചതാണ് പഴയന്നൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി. 5.9 കിലോമീറ്റ൪ മെയി൯ കനാലും 2.2 കിലോമീറ്റ൪ വലതുകര കനാലും ചേ൪ന്ന പദ്ധതി 229.29 ഹെക്ടര്‍ ക്യഷി സ്ഥലത്തേക്ക് ജലസേചനം നടത്തിവരുന്നുണ്ട്. പദ്ധതിയുടെ ആരംഭകാലത്തുള്ള 4 മോട്ടോറുകളും ഇടക്ക് സ്ഥാപിച്ച 2 മോട്ടോറുകളും അടക്കം 6 എണ്ണം ആണ് പദ്ധതിക്കായിട്ടുള്ളത് ഇതില്‍ 2 എണ്ണം പ്രവ൪ത്തന ക്ഷമമല്ലാതായി ഇടക്കിടെ ജലസേചന സൗകര്യം തടസപ്പെട്ടിരുന്നു. കര്‍ഷകര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഇതിലൂടെ ഉണ്ടായത് . പലയിടത്തും കൃഷി ഉണങ്ങുന്ന അവസ്ഥയുണ്ടായിരുന്നു. ഇതിന്ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് 75 എച്ച്.പിയുടെ 2 മോട്ടോറുകള്‍ സ്ഥാപിക്കുവാനുള്ള തുക അനുവദിക്കുവാ൯ നടപടി ഉണ്ടാകണമെന്നു കാണിച്ച് എം.എല്‍.എ യു.ആ൪ പ്രദീപ് ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്ത് നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിനാണ് തുക അനുവദിച്ചത്.