കുടിശ്ശികയായി കിടന്നിരുന്ന തുക ഒറ്റ ദിവസം കൊണ്ട് പരിച്ചെടുത്ത് തൃശൂർ കോർപറേഷൻ വൈദ്യുതി വിഭാഗം. വൈദ്യുതി വിഭാഗത്തില്‍ കുടിശികയായി കിടന്നിരുന്നത് 1,35,72,791 രൂപയാണ്. ഈ തുകയിൽ നിന്നാണ് 51,52,428 രൂപ പിരിച്ചെടുത്തത്.
തൃശൂര്‍ കോര്പറേഷന് വൈദ്യുതി വിഭാഗത്തില്‍ എച്ച് ടി കണക്ഷന് ഉപയോഗിക്കുന്ന ഒമ്പത് ഉപഭോക്താക്കളുടെ വൈദ്യുതി വിച്ഛേദിച്ചതിന്റെ ഭാഗമായി നാല് പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും തിരിച്ചടവ് വന്നതാണ് തുക. വരും ദിവസങ്ങളില്‍ കുടിശ്ശികയെല്ലാം ഇത്തരത്തില്‍ പിരിച്ചെടുത്ത് കോര്‍പറേഷന്റെ വരുമാന സ്രോതസ്സ് വര്‍ധിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമെന്ന് മേയര്‍ എം കെ വര്‍ഗ്ഗീസ് അറിയിച്ചു.