ഔഷധവൃക്ഷങ്ങൾ നട്ട് വടക്കുന്നാഥനിൽ പരിസ്ഥിതി ദിനാചരണം: പരിസ്ഥിതി സംരക്ഷണത്തിന് വടക്കുംനാഥക്ഷേത്രം ലോകത്തിന് മാതൃകയാണെന്ന് മന്ത്രി കെ.രാജൻ

26

വടക്കുന്നാഥ ക്ഷേത്രത്തിൽ പരിസ്ഥിതി ദിനത്തിൽ റവന്യൂ മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ ഔഷധ വൃക്ഷങ്ങൾ നട്ടു. പരിസ്ഥിതി സംരക്ഷണത്തിന് വടക്കുംനാഥക്ഷേത്രം ലോകത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ അധ്യക്ഷത വഹിച്ചു.
പി.ബാലചന്ദ്രൻ എം.എൽ.എ, കല്യാൺ സിൽക്‌സ് മാനേജിങ് ഡയറക്ടർ ടി.എസ്.പട്ടാഭിരാമൻ, കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.ഷാജൻ, കെ.എം.പി.പരമേശ്വരൻ, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ സ്വപ്ന, മാനേജർ എം.മനോജ്കുമാർ, സമിതി പ്രസിഡന്റ് പി.പങ്കജാക്ഷൻ, സെക്രട്ടറി ടി ആർ.ഹരിഹരൻ, പി. ശശിധരൻ എന്നിവരും ഔഷധ സസ്യങ്ങൾ നട്ടു. ആടലോടകം, പലക പയ്യാനി, ദന്തപ്പാല, പതിമുഖം, നീർമരുത്, ഞാവൽ, പേരാൽ, കോളാമ്പി പൂവ്, തുടങ്ങിയ വിവിധ ഇനം സസ്യങ്ങളുടെ ചെടികളാണ് നട്ട് പിടിപ്പിക്കുന്നത്.