അനധികൃതമായി കയ്യേറിയ വനഭൂമികൾ തിരിച്ചുപിടിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ: അതിരപ്പിള്ളി വിഷയത്തിൽ എൽ.ഡി.എഫ് നയം നടപ്പിലാക്കുമെന്നും മന്ത്രി

3

അനധികൃതമായി കയ്യേറിയ വനഭൂമികൾ തിരിച്ചുപിടിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. അതിരപ്പിള്ളി വിഷയത്തിൽ എൽ.ഡി.എഫ് നയമായിരിക്കും നടപ്പാക്കുക എന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി ആയാലും മറ്റേത് പദ്ധതിയായാലും പ്രാമുഖ്യം അനുസരിച്ചാണ് മുന്നോട്ടുപോകുക. സംസ്ഥാനത്തെ കയ്യേറിയ വന ഭൂമി തിരിച്ച് പിടിക്കുക എന്ന തീരുമാനം എൽ.ഡി.എഫ് പ്രഖ്യാപിച്ചുകഴിഞ്ഞതാണെന്നും മന്ത്രി പറഞ്ഞു.