എൻ.എസ്.എസിനോട് മുഖ്യമന്ത്രി: വസ്‌തുതാപരമല്ലാത്ത വിമർശനം ജനങ്ങൾ സ്വീകരിക്കില്ലെന്ന് വിമർ‌ശനം ഉന്നയിക്കുന്നവർ മനസിലാക്കണം

9
8 / 100

വസ്‌തുതാപരമല്ലാത്ത വിമർശനം ജനങ്ങൾ സ്വീകരിക്കില്ലെന്ന് വിമർ‌ശനം ഉന്നയിക്കുന്നവർ മനസിലാക്കണമെന്ന് മുഖ്യമന്ത്രി. മത രാഷ്‌ട്ര വാദവും മതവിശ്വാസവും രണ്ടും രണ്ടാണെന്നും വർഗീയ ശക്തികളെ ചെറുത്തുതോൽപ്പിക്കാൻ വിശ്വാസികൾ ഉൾപ്പടെയുളളവരുടെ ഐക്യനിര വേണമെന്നും വർഗീയതയുമായി യാതൊരു തരത്തിലുമുളള ഒത്തുതീർപ്പുമില്ലെന്നും പിണറായി പറഞ്ഞു.
എൻ.എസ്.എസിന് അവരുടേതായ നിലപാട് കാണും. അവർ എക്കാലത്തും സമദൂരമാണ് പറയുന്നത്. എന്‍.എസ്.എസിന് വിമർശിക്കേണ്ടതായ ഒന്നും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.