കിഫ്ബിയിലെ റെയ്ഡില്‍ ആദായനികുതി കമ്മിഷണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. ഡല്‍ഹിയിലെ രാഷ്ട്രീയമേലാളന്മാര്ക്കായി എന്തും ചെയ്തുനല്‍കുമെന്ന സ്ഥിതിയാണ്. കിഫ്ബി ഫയലുകളുടെ പാസ് വേഡുകള്‍ നല്കാന് തയാറായിരുന്നു. ആദായനികുതി വകുപ്പിന് അവരുടെ ഓഫിസിലിരുന്ന് പരിശോധിക്കാം. എന്നാല്‍ ഇതിന് ആദായനികുതി കമ്മിഷണര്‍ തയാറായില്ല. ജൂനിയര്‍ ഓഫിസറായ മഞ്ജിസ് സിങ്ങിന് വിവരമില്ലെങ്കില്‍ സഹാറക്കേസ് വായിക്കണം. സഹാറക്കേസില് പലവഴിക്കുനോക്കിയിട്ടും കെ.എം ഏബ്രഹാമിനെ തൊടാനായിട്ടില്ല. എന്നിട്ടാണ് ജൂനിയര്‍ ഓഫിസര്‍ കെ.എം ഏബ്രഹാമിനെ ചോദ്യം ചെയ്യുന്നതെന്നും തോമസ് ഐസക് പരിഹസിച്ചു.