മന്ത്രി കെ.ടി.ജലീലിനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല

6

മന്ത്രി കെ.ടി ജലീലിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയും സ്വജനപക്ഷപാതവും കാട്ടിയതിന്റെ പേരിലാണ് കെ ടി ജലീലിനെ ലോകായുക്ത കുറ്റക്കാരനായി പ്രഖ്യാപിച്ചത്. ഇതില്‍ യുക്തമായ തീരുമാനമെടുക്കാന്‍ ലോകായുക്ത തന്നെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതി നടത്തിയ മന്ത്രിയെ ഇത്രയും കാലം സംരക്ഷിച്ചത് മുഖ്യമന്ത്രിയാണ്. കുറച്ചെങ്കിലും ധാര്‍മികത ബാക്കിയുണ്ടെങ്കില്‍ മുഖ്യമന്ത്രി കെ.ടി ജലീലിനോട് രാജി വയ്ക്കാന്‍ പറയണം. അല്ലെങ്കില്‍ പുറത്താക്കണം. സര്‍ക്കാരിനെ മൊത്തം ജനങ്ങള്‍ പുറത്താക്കും. ലോകായുക്തയുടെ വിധി നടപ്പിലാക്കാന്‍ ഉള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.