ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടിയും ഇടവേള ബാബുവും കോണ്‍ഗ്രസില്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയിൽ ഇരുവരും പങ്കെടുത്തു. ഹരിപ്പാട് സ്വീകരണ യോഗത്തിലാണ് ഇരുവരും പങ്കെടുത്തത്. തങ്ങൾ കോൺഗ്രസിലേക്ക് അല്ലെന്നും, കോൺഗ്രസുകാരാണെന്നും സ്വീകരണ യോഗത്തിൽ ഇടവേള ബാബു പറഞ്ഞു.