സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്ട്രീയം കളിക്കരുത്: ആലപ്പുഴയിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ച് എൻ.എസ്.എസ് കരയോഗം

30

ആലപ്പുഴ ചെട്ടിക്കുളങ്ങരയിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ചു. സത്യപ്രതിജ്ഞക്ക് പിന്നാലെ ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്. ഒരുവിഭാഗം കരയോഗ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു കോലം കത്തിക്കൽ. നേതൃത്വത്തിൽ ഇരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് നടത്തിയതെന്നാണ് കോലം കത്തിക്കലിന് നേതൃത്വം നല്‍കിയവര്‍ നല്‍കുന്ന വിശദീകരണം. അയ്യപ്പന്‍ പേര് പറഞ്ഞ് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സുകുമാരന്‍ നായര്‍ നടത്തിയത്. അതിനെതിരെയുള്ള പ്രതിഷേധമാണ് ഇതെന്നാണ് അംഗങ്ങള്‍ പറയുന്നത്.