സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്; ഇന്ധനവില വർധനവിൻറെ ഉത്തരവാദി കേന്ദ്ര സർക്കാരെന്നും വിമർശനം

16
4 / 100

സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നിലവില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്, കേന്ദ്രം നികുതി കുറയ്ക്കട്ടേയെന്നും ഇന്ധനനികുതി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തട്ടേയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
‘കേരള സര്‍ക്കാര്‍ ഇതുവരെ ഒരു ഇന്ധന നികുതിയും വര്‍ധിപ്പിച്ചിട്ടില്ല. നികുതി വര്‍ധിപ്പിച്ചത് കേന്ദ്രസര്‍ക്കാരാണ്. അതുകൊണ്ട് ഇന്ധനവില വര്‍ധനവിന്റെ ഉത്തരവാദി കേന്ദ്രമാണ്, അത് അവര്‍ തന്നെ ഏറ്റെടുത്തേ തീരൂ.’ സംസ്ഥാനങ്ങളുടെ ചെലവില്‍ വിലവര്‍ധന പരിഹരിക്കാന്‍ കേന്ദ്രം നോക്കേണ്ട. കേന്ദ്രനിലപാടിനെതിരേ ശക്തമായ സമരം വേണമെന്നും മന്ത്രി പറഞ്ഞു.