സ്നേഹത്തോടെ നിങ്ങളുടെ ‘കളക്ടർ മാമൻ’: വീണ്ടും കയ്യടി നേടി ആലപ്പുഴ കളക്ടറുടെ കുറിപ്പ്

98

മഴ ഭീഷണി തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയില്‍ നാളെയും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്നലെത്തെ പോലെ തന്നെ അവധി പ്രഖ്യാപിച്ചുള്ള ആലപ്പുഴ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. സ്നേഹത്തോടെ കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് ‘കളക്ടര്‍ മാമന്‍.

Advertisement

മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണമെന്നാണ് കൊച്ച് കൂട്ടുകാരോട് കളക്ടറുടെ നിര്‍ദേശം. ഒപ്പം പോകുന്നതിന് മുൻപ് അച്ഛനമ്മമാരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണമെന്നും നല്ല ശീലങ്ങൾ പാലിക്കണമെന്നും മിടുക്കരാവണമെന്നുമാണ് കളക്ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്.

കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട കുട്ടികളെ,
നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ…
മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. 😘
ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം.
ഒരുപാട് സ്‌നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട
കളക്ടര്‍ മാമന്‍😜

Advertisement