മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച പൊലീസുകാരനെ സസ്പെൻഡ്‌ ചെയ്തു

36

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച പൊലീസുകാരനെതിരെ നടപടി. സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് ചന്ദ്രനെ സസ്‌പെൻഡ് ചെയ്തു. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ കോവിഡ് ബാധിതയായ അമ്മ മരിച്ചതിനെ തുടർന്നാണ് അഭിലാഷ് ചന്ദ്രൻ ഡോക്ടറെ മർദ്ദിച്ചത്.

കഴിഞ്ഞ മാസം പതിനാലിനാണ് സംഭവം നടന്നത്. കേസിൽ പ്രതിയായ പൊലീസുകാരനെതിരെ സർക്കാർ നടപടികളൊന്നും കൈക്കൊണ്ടിരുന്നില്ല. ഈ സംഭവത്തിൽ കടുത്ത എതിർപ്പ് ഡോക്ടർമാർക്കിടയിൽ ഉയരുകയുമുണ്ടായി. പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജ് അണിഞ്ഞ് ഡോക്ടർമാർ ഡ്യൂട്ടിക്കെത്തുകയും ചെയ്തു. ഇതിനൊക്കെ ശേഷമാണ് ഇപ്പോൾ സസ്‌പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്.