ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു

8

ആലപ്പുഴ കന്നിട്ട ജെട്ടിയില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു.  പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.  സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയിരുന്നെങ്കിലും മോട്ടോര്‍ കേടായതിനാല്‍ തീ അണയ്ക്കാനായില്ല. ഇതോടെ ഹൗസ് ബോട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു.

കോയിനോണിയ ക്രൂസിന്റെ രണ്ട് ബോട്ടുകളാണ് കത്തിയത്.  ആദ്യം ഒരു ഹൗസ് ബോട്ടില്‍ തീ പിടിക്കുകയും വൈകാതെ തൊട്ടടുത്ത ഹൗസ് ബോട്ടുകളിലേക്ക് പടരുകയുമായിരുന്നു. ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തിയതോടെയാണ് തീ പടർന്നത് അറിഞ്ഞത്.

ലോക്ഡൗണായതിനാല്‍ കഴിഞ്ഞ കുറേ നാളുകളായി ഹൗസ് ബോട്ടുകള്‍ ഓടുന്നില്ല.