കുട്ടനാട്ടിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം: വഴിയരികിൽ പാർക്ക് ചെയ്തിരുന്നവാഹനങ്ങൾ കത്തിച്ചു

6

ആലപ്പുഴ കുട്ടനാട്ടിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ കത്തിച്ചു. കൈനകരി പഞ്ചായത്തിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവം. കാറുകളും ബൈക്കുകളുമാണ് അജ്ഞാതർ കത്തിച്ചത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പു​ല‍​ർ​ച്ച​യോ​ടെ ബൈ​ക്കി​ൽ എ​ത്തി​യ ഒ​രു സം​ഘ​മാ​ണ് വ​ണ്ടി​ക​ൾ ക​ത്തി​ച്ചെ​ന്നാ​ണ് നാ​ട്ടു​കാ‍​ർ പ​റ​യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ നി‍​ർ​ത്തി​യി​ട്ട സ്ഥ​ല​ങ്ങ​ളി​ലെ വ​ഴി വി​ള​ക്ക് ന​ശി​പ്പി​ച്ച ശേ​ഷ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.