ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ബൂത്ത് ലെവൽ ഓഫിസർക്ക് സസ്‌പെൻഷൻ

14

ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ബൂത്ത് ലെവൽ ഓഫിസർക്ക് സസ്‌പെൻഷൻ. പി. കെ പ്രമോദ് കുമാർ എന്ന ഉദ്യോഗസ്ഥനാണ് സസ്‌പെൻഷൻ. എൽഡിഎഫിന്റെ പരാതിയെ തുടർന്ന് ആലപ്പുഴ ജില്ലാ കളക്ടറുടേതാണ് നടപടി.

ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് യുഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം ബിഎൽഒ പ്രചാരണ പരിപാടിയിൽ പങ്കെടുത്തത്. ഇതിന്റെ വിഡിയോ സഹിതമാണ് എൽഡിഎഫ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. വിഷയം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചിരുന്നു. അതേസമയം, വോട്ട് ബഹിഷ്‌കരണ വിഷയം സംസാരിക്കാനാണ് സ്ഥാനാർത്ഥിയുടെ അടുത്ത് പോയതെന്നാണ് പ്രമോദിന്റെ വിശദീകരണം.