
ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. ഡ്രൈവർക്ക് പരിക്ക്. ബുധൻ പുലർച്ചെ 1.30 ന് കെ എസ്‌ഡിപിക്ക് മുമ്പിലാണ് അപകടം. ദേശീയപത്രിയിൽ ആലപ്പുഴ ഭാഗത്തേക്ക് പോയ ടിപ്പറിന് പിന്നിൽ ചരക്കു ലോറി ഇടിക്കുകയായിരുന്നു. ടിപ്പറിൻ്റെ ടയർ പഞ്ചറായതിനെ തുടർന്ന് റോഡ് സൈഡിലേക്ക് ഒതുക്കുന്നതിനിടെ പിന്നാലെയെത്തിയ ചരക്കു ലോറി ഇടിക്കുകയായിരുന്നു.
ചരക്കു ലോറിയുടെ മുൻവശം പൂർണമായി തകർന്നു. ഡ്രൈവറെ ഫയർഫോഴ്‌സിൻ്റെ ആംബുലൻസിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മണ്ണഞ്ചേരി പൊലീസെത്തി ഗതാഗതം വഴിതിരിച്ചുവിട്ടു.