ശ്രീരാം വെങ്കിട്ടരാമന്റെ നിയമനം: ആലപ്പുഴ കളക്ട്രേറ്റിന് മുന്നിൽ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം; നരഹത്യാ കേസിലെ ഒന്നാം പ്രതിയെ ജില്ലാ മജിസ്ട്രേറ്റിൻ്റെ കസേരയിൽ ഇരുത്തിയത് നിയമ സംവിധാനത്തെ പരിഹസിക്കുന്നതിന് തുല്യമെന്ന് കെ.യു.ഡബ്ലിയു.ജെ

19

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം  ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ  ജില്ലാ  കളക്ടരാക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ്റെയും എംപ്ലോയീസ് ഫെഡറേഷൻ്റെയും നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ആലപ്പുഴ കളക്ട്രേറ്റിന് മുന്നിൽ നടന്ന ധർണ്ണ പത്രപ്രവര്‍ത്തക യൂണിയന്‍ നിയുക്ത പ്രസിഡന്‍റ് എം.വി വിനീത ഉദ്ഘാടനം ചെയ്തു. നരഹത്യാ കേസിൽ ഒന്നാം പ്രതിയായ ഒരാളെ ജില്ലാ മജിസ്ട്രേറ്റിൻ്റെ കസേരയിൽ ഇരുത്തിയത് നിയമ സംവിധാനത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് വിനീത കുറ്റപ്പെടുത്തി. ശ്രീറാമിനെ പദവിയിൽ നിന്ന് മാറ്റുന്നത് വരെ സമരം തുടരുമെന്ന്  യൂണിയൻ പ്രഖ്യാപിച്ചു

Advertisement
Advertisement