മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കഴുത്ത് ഞെരിച്ച് മകൻ കൊലപ്പെടുത്തി

38

ആലപ്പുഴ ഭരണിക്കാവില്‍ മദ്യലഹരിയിലായിരുന്ന മകന്‍ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കുറത്തിയാട് പുത്തന്‍ത്തറയില്‍ രമ മോഹനാണ് (65) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മിഥുന്‍ മോഹനെ പോലീസ് അറസ്റ്റ് ചെയ്തു.
മിഥുനും പിതാവ് മോഹനനും വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടയില്‍ മദ്യം വാങ്ങുന്നതിനുള്ള പണത്തിനു വേണ്ടി ഇവര്‍ രമയെ സമീപിച്ചു. എന്നാല്‍, പണം നല്‍കാന്‍ അവര്‍ വിസ്സമതിച്ചതോടെ മിഥുൻ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മറ്റൊരു മകനോടൊപ്പം വാടകവീട്ടില്‍ മാറി താമസിക്കുകയായിരുന്നു രമ. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിവരുന്നത്. പിതാവിനും സംഭവത്തില്‍ പങ്കുണ്ടെന്ന മകന്റെ മൊഴിയിൽ മോഹനനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement
Advertisement