അശോകൻ ചരുവിലിന്റെ ഭാര്യ രഞ്ജിനി നിര്യാതയായി

54

എഴുത്തുകാരനും പുരോഗമന കലസാഹിത്യ സംഘം ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിലിന്റെ ഭാര്യ രഞ്ജിനി (59) നിര്യാതയായി. അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. ഇരിങ്ങാലക്കുട ടൗൺ സർവീസ് സഹകരണ ബാങ്കിലെ മുൻ മാനേജറാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കാട്ടൂരിലെ വീട്ടുവളപ്പിൽ.
ഇരിങ്ങാലക്കുട അർബൻ കോ-ഓപറേറ്റിവ് ബാങ്ക് ബ്രാഞ്ച് മാനേജരായിരുന്നു. കഴിഞ്ഞ വർഷം വിരമിച്ചു.
മക്കൾ: രാജ അശോകൻ (എൻജിനിയർ) ഹരികൃഷ്ണൻ (ഫിസിക്സ് റിസർച്ച് )(ഇരുവരും ജർമനി)
മരുമകൾ: നാദിയ (ജർമനി)