സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു; ഇന്ന് മുതൽ ഉച്ചക്ക് രണ്ട് വരെ മാത്രം

38

സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയാണ് തീരുമാനമെടുത്തത്. ബുധനാഴ്ച മുതല്‍ രവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ മാത്രമായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. നിയന്ത്രണം ഈ മാസം 30 വരെയുണ്ടാകും.

ഈ മാസം 30 ചേരുന്ന എസ്.എല്‍.ബി.സി യോഗത്തില്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കണ്‍വീനര്‍ എന്‍ അജിത് കൃഷ്ണന്‍ വാര്‍ത്തക്കുറിപ്പില്‍ വ്യാക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ അത്യവശ്യ കാര്യങ്ങള്‍ക്ക് മാത്രം ബാങ്ക് സന്ദര്‍ശിക്കുക, ഇടപാടുകള്‍ പരമാവധി എടിഎം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അഭ്യര്‍ത്ഥിച്ചു. പൊതുവായ അന്വേഷണങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്ക് ബാങ്ക് ബ്രാഞ്ചുമായി ഫോണില്‍ ബന്ധപ്പടണം. ബാങ്കുകളില്‍ കുട്ടികളുമായി എത്തുന്നത് ഒഴിവാക്കണം. ബാങ്കുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി.