നഷ്ടം ആയിരം കോടി പിന്നിട്ടു: ലോക്ക്ഡൗൺ കഴിഞ്ഞാൽ ഉടൻ തന്നെ ഔട്ട്‌ലെറ്റുകൾ തുറക്കണമെന്ന് ബെവ്‌കോ

50

ബെവ്കോ ഔട്ട്‌ലെറ്റുകൾ അടഞ്ഞ് കിടക്കുന്നതിനാൽ നഷ്ടം ആയിരം കോടി പിന്നിട്ടുവെന്നും ലോക്ക്ഡൗൺ കഴിഞ്ഞാൽ ഉടൻ തന്നെ ഔട്ട്‌ലെറ്റുകൾ തുറക്കണമെന്നും എം.ഡി യോഗേഷ് ഗുപ്ത സർക്കാരിനെ അറിയിച്ചു. ഔട്ട്‌ലെറ്റുകൾ ഇനിയും അടഞ്ഞ് കിടന്നാൽ നഷ്ടം പെരുകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോ​ക്ക്ഡൗ​ൺ ക​ഴി​ഞ്ഞ് ഉ​ട​ൻ ത​ന്നെ ഔ​ട്ട് ലെ​റ്റു​ക​ൾ തു​റ​ന്നി​ല്ലെ​ങ്കി​ൽ ക​ട​വാ​ട​ക, ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം എ​ന്നി​വ​യ്ക്കാ​യി സ​ർ​ക്കാ​ർ സ​ഹാ​യി​ക്കേ​ണ്ടി വ​രു​മെ​ന്നും യോ​ഗേ​ഷ് ഗു​പ്ത മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് ലോ​ക്ക്ഡൗ​ൺ ക​ഴി​യു​മ്പോ​ൾ ത​ന്നെ ഔ​ട്ട്ലെ‌​റ്റ് തു​റ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം ക​ണ​ക്കി​ലെ​ടു​ത്തു മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് കൈ​ക്കൊ​ള്ളു​ക​യു​ള്ളു.