സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചുമതല കേന്ദ്ര മന്ത്രിമാര്‍ക്ക് നല്‍കി ബി.ജെ.പി: കേരളത്തിന്റെ ചുമതല കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക്

11

കേരളം, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചുമതല കേന്ദ്ര മന്ത്രിമാര്‍ക്ക് നല്‍കി ബിജെപി. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കാണ് കേരളത്തിന്റെ ചുമതല. കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന് കേരളത്തിന്റെ സഹ ചുമതലയും നല്‍കിയിട്ടുണ്ട്.

കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിന് അസമിന്റെയും ജി. കിഷന്‍ റെഡ്ഡിക്ക് തമിഴ്‌നാടിന്റെയും ചുമതല ബിജെപി നല്‍കി. അര്‍ജുന്‍ റാം മേഘ്‌വാളിനാണ് പുതുച്ചേരിയുടെ ചുമതല. കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങ്, വി.കെ സിങ് എന്നിവര്‍ക്കാണ് അസമിന്റെയും തമിഴ്‌നാടിന്റെയും സഹചുമതല.