വിവാദങ്ങൾ ആളിക്കത്തുന്നു: ബി.ജെ.പി കോർ കമ്മിറ്റി യോഗം ഇന്ന്

18

ബി.ജെ.പി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ഉച്ചകഴിഞ്ഞാണ് യോഗം. തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്, കൊടകര കുഴല്‍പ്പണ വിവാദം എന്നിവയുടെ പശ്ചാത്തലത്തിലാണ് യോഗം. ലോക്ക്ഡൗണിന് ശേഷം യോഗം

വിവാദ വിഷയങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായസമന്വയം ഉണ്ടാക്കുകയാണ് കോര്‍കമ്മിറ്റിയുടെ ലക്ഷ്യം. എന്നാല്‍ കൊടകര കുഴല്‍പ്പണക്കേസും, തെരെഞ്ഞെടുപ്പില്‍ സാമ്പത്തികം കൈകാര്യം ചെയ്ത രീതിയും, സ്ഥാനാര്‍ത്ഥി നിര്‍ണയവും, തെരഞ്ഞെടുപ്പ് ഏകോപനത്തിലെ വീഴ്ചയും ഉയര്‍ത്തി ഔദ്യോഗിക വിഭാഗത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉണ്ടായേക്കുമെന്നാണ് വിവരം. കേന്ദ്ര ഇടപെടല്‍ ഉറപ്പിക്കാന്‍ സുരേന്ദ്രൻ വിരുദ്ധ വിഭാഗം തയ്യാറെടുത്തിട്ടുണ്ട്. തീരുമാനങ്ങളെല്ലാം സുരേന്ദ്രനും വി.മുരളീധരനും ചേര്‍ന്നെടുത്തതിനാല്‍ പ്രതിസന്ധിയുടെ ഉത്തരവാദിത്തവും ഇവര്‍ക്കെന്നാണ് വി.മുരളീധര വിരുദ്ധ ചേരിയുടെ നിലപാട്. സംസ്ഥാന നേതൃത്വം പുനഃസംഘടിപ്പിക്കണം എന്ന നിലപാടിലാണ് ആര്‍.എസ്.എസ്.