സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വര്‍ധന സംബന്ധിച്ച പതിനൊന്നാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉപസമിതിയെ മന്ത്രിസഭ നിയോഗിച്ചു.
സമിതിയോട് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ ശമ്പളം നല്കിത്തുടങ്ങുന്ന വിധത്തിലായിരിക്കും റിപ്പോര്‍ട്ട് നടപ്പാക്കുക.
ജനുവരി 29ന് ആണ് പതിനൊന്നാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. കുറഞ്ഞ ശമ്പളം 23,000 രൂപയാക്കി വര്‍ധിപ്പിക്കാനും കൂടിയ ശമ്പളം 1,66,800 രൂപയാക്കി വര്‍ധിപ്പിക്കാനും പുതുക്കിയ ശമ്പളത്തിന് 2019 ജൂലായ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കാനുമാണ് കമ്മീഷന് ശുപാര്‍ശ.