അട്ടപ്പാടിയിലും ഷിഗല്ല രോഗം സ്ഥിരീകരിച്ചു

13
4 / 100

കോഴിക്കോടിന് പിന്നാലെ അട്ടപ്പാടിയിലും ഷിഗല്ല സ്ഥിരീകരിച്ചു. ഒരു വയസും എട്ട് മാസവും പ്രായമായ കുട്ടിക്കാണ് ഷീഗല്ല സ്ഥിരീകരിച്ചരിക്കുന്നത്. പാലക്കാട് ജില്ലയിൽ ആദ്യമായാണ് ഷിഗല്ല റിപ്പോർട്ട് ചെയ്യുന്നത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ആദ്യമായി ഷിഗല്ല സ്ഥിരീകരിക്കുന്നത് കോഴിക്കോടാണ്. കഴിഞ്ഞ ഡിസംബറിലാണ് കോഴിക്കോട് അഞ്ച് പേരിൽ ഷിഗല്ല സ്ഥിരീകരിക്കുന്നത്. തുടർന്ന് എറണാകുളത്തും, കണ്ണൂരും ഷിഗല്ല സ്ഥിരീകരിച്ചു.