എന്‍.സി.പി ഇടതുമുന്നണി വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നിൽ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമമെന്ന് എ.കെ.ശശീന്ദ്രൻ

12
4 / 100

എന്‍.സി.പി ഇടതുമുന്നണി വിടുമെന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. യു.ഡി.എഫില്‍ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തില്‍ സമാനമായ സ്ഥിതി എല്‍.ഡി.എഫിലും ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാര്‍ട്ടി അണികളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു.
പാര്‍ട്ടി ദേശീയ നേതൃത്വം കേരളത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടതുമുന്നണി വിടേണ്ട ഒരു സാഹചര്യവുമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. പാലാ സീറ്റിലടക്കം വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും തങ്ങളുടെ നിലപാടാണ്. പാലാ തരില്ലെന്ന് ഇതുവരെ ഇടതുമുന്നണി നേതാക്കളാരും പറഞ്ഞിട്ടില്ല.