‘എല്ലാം പറഞ്ഞ് കോംപ്ളിമെന്റാസാക്കി’: ഹരിതയെ വരുതിയിലാക്കി ലീഗ്; ലൈംഗീകാധിക്ഷേപം നടത്തിയ എം.എസ്.എഫ് നേതാക്കൾക്കെതിരെ നടപടിയില്ല, ഖേദം പ്രകടിപ്പിച്ചുവെന്ന് ലീഗിന്റെ വാർത്താക്കുറിപ്പ്, ലീഗ് ഭീഷണിയിൽ വനിതാകമ്മീഷനിൽ നൽകിയ പരാതി ഹരിത പിൻവലിക്കും

10

ഹരിത നേതാക്കള്‍ക്ക് എതിരായ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തില്‍ എം.എസ്.എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചു. ഇതുസംബന്ധിച്ച് ലീഗ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ഫേസ്ബുക്കിലൂടെയും നേതാക്കള്‍ ഖേദം പ്രകടിപ്പിക്കും. എന്നാല്‍ എംഎസ്എഫ് നേതാക്കള്‍ക്ക് എതിരായ പരാതി പിന്‍വലിക്കില്ലെന്ന് ഹരിത അറിയിച്ചു. ഹരിതയുടെ പ്രവർത്തനം മരവിപ്പച്ച നടപടി പിൻവലിക്കും. എം.എസ്.എഫിൻ്റെ സംസ്ഥാന ജില്ലാ കമ്മറ്റികളിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കും. ഇതിനായി ഭരണഘടനയിൽ മാറ്റം വരുത്തുമെന്നും ലീഗ് അറിയിച്ചു. ഇന്നലെ രാത്രി മുസ്ലീം ലീഗ് നേതാക്കൾ ഇരുവിഭാഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീര്‍പ്പിന് ധാരണയായ്. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസുമായും ഹരിത സംസ്ഥാന ഭാരവാഹികളുമായി മലപ്പുറത്ത് ലീഗ് ഓഫീസിൽ വച്ചായിരുന്നു ഇന്നലെ ചർച്ച നടത്തിയത്. എം.എസ്.എഫ് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം നേതാക്കളോട് ഹരിത ആവർത്തിച്ചു. എന്നാല്‍ ആദ്യം വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്ന് മുസ്ലീം ലീഗ് നേതൃത്വം ഹരിതയോട് ആവശ്യപ്പെട്ടു. ഒടുവിൽ സമവായത്തിലെത്തുകയായിരുന്നു.