ഐ ലീഗില്‍ ചരിത്രമെഴുതി ഗോകുലം കേരള എഫ്.സി. മുഹമ്മദന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി തുടര്‍ച്ചയായ രണ്ടാം തവണയും ഗോകുലം കിരീടം നേടി. അവസാന മത്സരത്തില്‍ മുഹമ്മദന്‍സിനോട് സമനില നേടിയാലും ഗോകുലത്തിന് ജയിക്കാനെങ്കിലും ഗോളിലൂടെ തന്നെ എതിരാളികളെ പരാജയപ്പെടുത്തിയാണ് ഗോകുലത്തിന്റെ വിജയം. ഗോകുലത്തിനായി മലയാളി താരങ്ങളായി റിഷാദും എമില്‍ ബെന്നിയും ഗോള്‍ നേടി. 2021 സീസണിലും കിരീടം നേടിയ ഗോകുലം ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ഫുട്ബോള്‍ ക്ലബ്ലെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. 18 കളികളില്‍ നിന്ന് 13 വിജയങ്ങളോടെ 43 പോയന്റ് നേടിയാണ് ഗോകുലം ഐ ലീഗ് കിരീടത്തില്‍ തുടച്ചയായ രണ്ടാം തവണയും മുത്തമിടുന്നത്. ദേശീയ ഫുട്ബോള്‍ ലീഗ് 2007ല്‍ ഐ ലീഗായി രൂപാന്തരം പ്രാപിച്ച ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോഡും ഗോകുലം സ്വന്തമാക്കി. അസ്ഹറുദ്ദീന് മാല്ലിക്കിന്റെ വകയായിരുന്നു മുഹമ്മദന്‍ എസ്.സിയുടെ ഏക ഗോള്‍.
ഐ ലീഗില്‍ ചരിത്രമെഴുതി ഗോകുലം കേരള എഫ്.സി: മുഹമ്മദന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി
Advertisement
Advertisement