കത്വകേസിൽ യൂത്ത് ലീഗ് പിരിച്ച ഫണ്ട് വിവരങ്ങൾ പുറത്ത് വിടണമെന്ന് ഡി.വൈ.എഫ്.ഐ

13
8 / 100

കത്വ കേസിലെ ഇരയുടെ കുടുംബത്തിനുവേണ്ടി യൂത്ത്‌ ലീഗ്‌ പിരിച്ച ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന്‌ ഡി.വൈ.എഫ്.‌ഐ. പണം കൈമാറ്റം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ തെളിവും പുറത്തുവിടണമെന്ന്‌ സംസ്ഥാന സെക്രട്ടറി എ.എ റഹിം ആവശ്യപ്പെട്ടു. കോഴിക്കോട്‌ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണം തട്ടാൻ അഭിഭാഷക ദീപിക സിങിനെ ഒഴിവാക്കാൻ ശ്രമിച്ചു. യൂത്ത്‌ ലീഗ്‌ വിശ്വാസത്തെ മറയാക്കിയാണ്‌ പണം പിരിച്ചത്‌. വിശ്വാസ സമൂഹം ഇതിനോട്‌ പ്രതികരിക്കണം. ദീപിക സിങിന്റെ വെളിപ്പെടുത്തൽ ഗുരുതരമാണ്‌. ബാങ്ക്‌ ബാലൻസ്‌ ഷീറ്റ്‌ അടക്കം പുറത്തുവിടാൻ യൂത്ത്‌ലീഗ്‌ തയ്യാറുണ്ടോ എന്നും എ.എ റഹിം ചോദിച്ചു.