കത്വ ഫണ്ട് തട്ടിപ്പ് പരാതിയില്‍ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ പോലീസ് കേസെടുത്തു

11
8 / 100

കത്വ ഫണ്ട് തട്ടിപ്പ് പരാതിയില്‍ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെയും സി.കെ.സുബൈറിനെതിരെയും പോലീസ് കേസെടുത്തു. യൂത്ത് ലീഗ് മുന്‍ ദേശീയ അംഗം യൂസഫ് പടനിലം നല്‍കിയ പരാതിയില്‍ കുന്നമംഗലം പോലീസാണ് കേസ് എടുത്തത്. കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നതായാണ് യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം ആരോപിച്ചത്. ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചതായാണ് ആരോപണം.