കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക്: ശുപാര്‍ശ അടുത്ത മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

23

കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കു നല്‍കാനുള്ള ശുപാര്‍ശ അടുത്ത മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാകും പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കാട്ടുപന്നികളെ വെടിവക്കാനുള്ള അധികാരം നല്‍കുക. കാട്ടുപന്നി ശല്യം തടയാന്‍ നിലവിലെ വ്യവസ്ഥ അപര്യാപ്തമായ സാഹചര്യത്തിലാണ് ഈ നീക്കം. നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുള്ള അധികാരമാണ് പഞ്ചായത്ത് പ്രസിഡന്റിനു നല്‍കുന്നത്.

Advertisement
Advertisement