കുറ്റ്യാടിയിലുണ്ടായ പ്രതിഷേധങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന് സി.പി.എം; 14ന് വിശദീകരണ യോഗം

6
9 / 100

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിലുണ്ടായ പ്രതിഷേധങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന് സിപിഎം. കുന്നുമ്മൽ ഏരിയ കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനമുണ്ടായത്. മണ്ഡലത്തിൽ കേരളാ കോൺ​ഗ്രസ് തന്നെ മത്സരിക്കട്ടെ എന്ന് ഭൂരിപക്ഷ അഭിപ്രായം ഉയർന്നു. ഈ മാസം 14ന് കുറ്റ്യാടിയിൽ വിശദീകരണ യോ​ഗം സംഘടിപ്പിക്കാനും തീരുമാനമായി. ശക്തമായ പ്രതിഷേധങ്ങളുയർന്നിട്ടും കുറ്റ്യാടിയിൽ ഒരു തിരുത്തലിന് പാർട്ടി തയ്യാറല്ല എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. എതിർപ്പുകളെ നേരിടാൻ സിപിഎം സംഘടനാപരമായ നീക്കങ്ങളിലേക്ക് പോകുകയാണ് എന്നാണ് സൂചന. അതിന്റെ ഭാ​ഗമായാണ് ഇന്ന് കുറ്റ്യാടി മണ്ഡലം ഉൾപ്പെടുന്ന കുന്നുമ്മൽ ഏരിയാ കമ്മിറ്റി യോ​ഗവും അതിനോട് ചേർന്ന വടകര ഏരിയാ കമ്മിറ്റി യോ​ഗവും വിളിച്ചു ചേർക്കാൻ തീരുമാനിച്ചത്. നേതാക്കളായ എളമരം കരീം, പി മോഹനൻ എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടിടങ്ങളിലും യോ​ഗം ചേർന്നത്.