കെ.പി.സി.സിയുടെ വിലക്ക് തള്ളി ശശിതരൂർ: കോൺഗ്രസ് വേദികളിലാണ് തന്റെ പ്രതികരണമെന്ന് തരൂർ

15

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പറഞ്ഞത് കാര്യമാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. കോണ്‍ഗ്രസ് എം.പി. കോണ്‍ഗ്രസ് വേദിയില്‍ പ്രതികരിക്കുന്നതില്‍ എന്താണ് വിലക്കെന്നും തരൂര്‍ ചോദിച്ചു. കോഴിക്കോട്ട് ബാര്‍ അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ ഐക്യം തകര്‍ക്കുന്ന പരസ്യപ്രതികരണം പാടില്ലെന്ന കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.യുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.
കോണ്‍ഗ്രസിന്റെ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും പരസ്യപ്രതികരണങ്ങളും ആരുടെയും ഭാഗത്തുനിന്നുണ്ടാകരുത് എന്നായിരുന്നു തിങ്കളാഴ്ച കെ. സുധാകരന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനമധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളില്‍നിന്ന് നേതാക്കള്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Advertisement
Advertisement